Posts

കാക്കാപ്പുള്ളി

OFWA ( Our Family Welfare Association - Valapad ) ഈ വര്ഷം നടത്തിയ സാഹിത്യ രചന മത്സരത്തിൽ ഞാനെഴുതിയ " കാക്കാപ്പുള്ളി " എന്ന ചെറു കഥക്ക് മൂന്നാം സമ്മാനം ലഭിക്കുകയുണ്ടായി.  ഈ മാസത്തെ കുടുംബ സൗഹൃദം മാസിക വാർഷിക പതിപ്പായാണ് പ്രസിദ്ധീകരിക്കുന്നത്.  27/ 07/ 2019  നു നടക്കുന്ന വാർഷിക യോഗത്തിൽ വെച്ചായിരിക്കും പ്രസാധനം ചെയ്യുന്നത്.  മാസിക ലഭിക്കാത്തവർക്കു വേണ്ടി ചെറുകഥ വാട്‍സ് ആപ്പിൽ പോസ്റ്റ് ചെയ്യുന്നു. സ്നേഹ പൂർവ്വം അബ്ദുൽ റഷീദ് - നമ്പിപുന്നിലത്ത്. rasheed.nampi@gmail.com കാക്കാപ്പുള്ളി  ഏകദേശം പത്ത് പതിനഞ്ച് വർഷങ്ങൾക്കു ശേഷമാണ് ഞാൻ സാഹിത്താത്താനെ കാണുന്നത്. അവരിൽ വന്ന വലിയ മാറ്റം എന്നെ അത്ഭുതപ്പെടുത്തുകയും ചെയ്തു. ചൂരിദാറും കുർത്തയുമാണ് വേഷമെങ്കിലും ശരീരം വല്ലാതെ തടിച്ചു വീർത്തിരുന്നു. എന്നാലും ആ മുഖത്തെ പ്രൗഢിയും ആഢ്യത്തവും ഒട്ടും കുറഞ്ഞിരുന്നില്ല. മഫ്തതയിൽ അവർ കൂടുതൽ സുന്ദരിയായി കാണപ്പെട്ടു.  വല്യമാമയുടെ മകൾ വിളിച്ചു കൂട്ടിയ നോമ്പ് തുറ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഞാൻ. അബു ദാബി യിൽ നിന്നും അകലെ അൽ ഐൻ ലായിരുന്നു അവർ താമസിച്ചിരുന്നത്. വല്യ അമ്മായിയുടെ ഇളയ

മണ്ണിൽ പിറന്ന ദേവ കന്യക

Image
Abdul Rasheed Saturday, September 13, 2014 മണ്ണിൽ പിറന്ന ദേവ കന്യക                                                                                                                                      നാടകം                                                           അബ്ദുൽ റഷീദ്  -  നമ്പിപുന്നിലത്                                                                    rasheed.nampi@gmail.com ഡോക്ടര്‍. മുസ്തഫ " എന്‍റെ നാടകാനുഭവങ്ങള്‍  " എന്ന ഒരു പുസ്തകത്തിന്റെ പണിപ്പുരയിലാണ് . നമ്മുടെ നാട്ടിന്‍ പുറങ്ങളിലെ നാടകങ്ങളും അവ സമൂഹത്തില്‍ ചെലുത്തിയ ചലനങ്ങളും സ്വാധീനങ്ങളുമാണ് വിഷയം. അതിലെ അഭിനേതാക്കളും പിന്നണി പ്രവര്‍ത്തകരും സര്‍വ്വോപരി കാണികളും അവരവരുടെ അനുഭവങ്ങള്‍ പങ്കുവെക്കുന്നു. ഒരു കാലഘട്ടത്തിന്റെ  സ്മരണകള്‍ രേഖപ്പെടുത്തുവാനുള്ള എളിയ സംരംഭം. ഈ വിഷയത്തില്‍ എനിക്കെന്തു സംഭാവന നല്‍കാന്‍ കഴിയുമെന്നാണ് മുസ്തഫക്കറിയേണ്ടത് എനിക്കെന്തു സംഭാവനയാണ് നല്‍കാന്‍ കഴിയുക..?  ഞാന്‍ ആലോചിച്ചു.  ഇതുവരെ അങ്ങനെ  ഒന്നും എഴുതിയ ഒരു പരിചയവു എനിക്കില്ല.  ഏതാനും പ്രൊഫഷണല്‍ നാടകങ്ങള്‍ കാണാനുള്ള ഭാഗ
മിഴിയോരം നനഞ്ഞൊഴുകും                                                                      അബ്ദുൽ റഷീദ്                                                                       നമ്പിപുന്നിലത്ത്  - പെരിഞ്ഞനം                                                                       rasheed.nampi@gmail.com മിഴിയോരം നനഞ്ഞൊഴുകും മുകിൽ മാലകളോ .... വിഷാദ രാഗത്തെ അഘാതമായ നീലക്കടലിൻറെ ഇരുണ്ട ശ്യാമ വർണ്ണ ങ്ങളോട് ഉപമിക്കാമെങ്കിൽ നമ്മുടേ ഹൃദയങ്ങളെ ഇത്രയും തരളിത മാക്കിയിട്ടുള്ള മറ്റൊരു ഗാനം എടുത്ത് പറയാനുണ്ടാവുമെന്നു എനിക്ക് തോന്നുന്നില്ല.    മനസ്സിൻറെ ലോലമായ തന്ത്രികളെ തൊട്ടുണർത്തുന്ന ആ രാഗമാലിക ചാലിച്ചെടുത്ത് ഹൃദയ ഭിത്തികളിൽ ആലേഖനം ചെയ്തിരിക്കയാണെന്നു തോന്നിപ്പോകും. വിഷാദം മനസ്സിൻറെ വിങ്ങലാണ്.   തിരിച്ചു കിട്ടാത്ത സ്നേഹമാണ് മനസ്സിൻറെ വിങ്ങലായി പുറത്ത് വരുന്നത്.  സന്തോഷത്തിൻറെയും പ്രണയത്തിൻറെയും പല്ലവികൾ ഉപരിപ്ലവമായി  മനസ്സിനെ തൊട്ടു തലോടിക്കൊണ്ട് കടന്നു പോകുമ്പോൾ വിഷാദം ഹൃദയത്തിന്റെ അന്തരാളങ്ങളിൽ കടന്നു കൂട് കൂട്ടുകയാണ്.  ജീവിതത്തിലെ ദുഃഖങ്ങളും വ്യഥകളും നൈരാശ്യങ്ങളും നമ്മെ അശാന്തരും അര

ഒരു ഇരുട്ടിൻറെ ആത്മാവ് കൂടി

ഒരു ഇരുട്ടിൻറെ ആത്മാവ് കൂടി                                                               " മാളു എടത്യേ .. വിശന്നിട്ടു വയ്യ ഇത്തിരി   ചോറ് തരോ  "  എം. ടി. വാസുദേവൻ നായരുടെ  ബന്ധുവും അയൽ വാസിയുമായ ഗോവിന്ദൻ മാമ ഒരു ദിവസം കയറി വന്നു  ചോറ് ചോദിച്ച സംഭവത്തിൽ നിന്നാണ്  "  ഇരുട്ടിൻറെ ആത്മാവ് എഴുതാൻ പ്രചോദന മായതെന്നു എം. ടി. എഴുതിയത് എവിടെയോ വായിച്ചിട്ടുണ്ട്.  'അമ്മ വീട്ടിലുണ്ടായിരുന്ന പഴംചൊരു എടുത്ത് നൽകിയതും ഗോവിന്ദൻ മാമ ഉണക്ക മുളകും ഉപ്പും കടിച്ചു കൂട്ടി അത് ആഹരിക്കുന്നതും കൊച്ചു കുട്ടിയായിരുന്ന എം. ടി. കൗതുകത്തോടെ നോക്കി നിന്നതും കാഥികന്റെ പണിപ്പുര എന്ന പുസ്തകത്തിൽ  അതിൽ വിവരിക്കുന്നുണ്ട്. ഞങ്ങളുടെ വീട്ടിന്നടുത്തതും ഗോപാലൻ മാമയെ  പോലെ ബുദ്ധി ഭ്രംശം വന്ന ഒരു ബന്ധു ഉണ്ടായിരുന്നു.  ഏറാട്ടു പറമ്പിലെ അസീസ് ഇക്ക.  ഞങ്ങളുടെ വീടിൻറെ രണ്ടു വീട് കിഴക്കേതിലാണ് അസീസ്ക്ക താമസിച്ചിരുന്നത്. വിശക്കുമ്പോൾ ചിലപ്പോൾ വീട്ടിലേക്ക് കയറി വരും  " ടീച്ചറേ കുറച്ചു ചോറ്.. "  ഉമ്മ ഡൈനിംഗ് റൂമിലെ ബെഞ്ചിലിരുത്തി ചോറ് വിളമ്പി കൊടുക്കും അസീസ്ക്ക ആർത്തിയോടെ അത് തിന്നുന്നത് എം. ടി.യെ